കൊച്ചി: ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ സ്‌കോളർഷിപ്പ് 2019-20 അദ്ധ്യയനവർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. കേരളം, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നുള്ള എം.ബി.ബി.എസ്., എൻജിനിയറിംഗ്, ബി.എസ്‌സി നഴ്‌സിംഗ്, ബി.എസ്‌സി അഗ്രികൾച്ചർ, കാർഷിക സർവകലാശാലകൾ നടത്തുന്ന അഗ്രികൾച്ചറൽ സയൻസ് ഉൾപ്പെടെയുള്ള ബി.എസ്‌സി (ഹോണേഴ്‌സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്, എം.ബി.എ എന്നീ കോഴ്‌സുകളിൽ മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം മൂന്നുലക്ഷം രൂപയിൽ താഴെയായിരിക്കണം. വീരമൃത്യുവരിച്ച ജവാന്മാരുടെ മക്കൾക്ക് പ്രത്യേക പരിഗണനയുണ്ട്. ഇവർക്ക് കുടുംബ വരുമാന വ്യവസ്ഥ ബാധകമല്ല. വിവരങ്ങൾക്കും അപേക്ഷാ ഫോമിനും വെബ്‌സൈറ്റ് : https://www.federalbank.co.in/el/corporate-social-responsibility പൂരിപ്പിച്ച അപേക്ഷകൾ തിരിച്ചറിയൽ രേഖകൾക്കൊപ്പം ഡിസംബർ 31നകം സമീപത്തെ ഫെഡറൽ ബാങ്ക് ശാഖയിൽ ഏൽപ്പിക്കണം.