ന്യൂഡൽഹി: ഇന്ത്യയുടെ മുഖ്യവ്യവസായ വളർച്ച സെപ്‌തംബറിൽ നെഗറ്രീവ് 5.2 ശതമാനത്തിലേക്ക് കൂപ്പുകുത്തി. ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന സൂചികയിൽ (ഐ.ഐ.ഐ) 40 ശതമാനം പങ്കുവഹിക്കുന്നതും മുഖ്യ വ്യവസായ മേഖലയാണ്. ആഗസ്‌‌റ്റിൽ വളർ‌ച്ച 0.5 ശതമാനമായിരുന്നു.

കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം, സിമന്റ്, വൈദ്യുതി, സ്‌റ്റീൽ, വളം, റിഫൈനറി ഉത്‌പന്നങ്ങൾ എന്നിവയാണ് മുഖ്യവ്യവസായ മേഖലയിലുള്ളത്. കൽക്കരി ഉത്‌പാദനം നെഗറ്റീവ് 20.5 ശതമാനം ഇടിഞ്ഞതാണ് സെപ്‌തംബറിലെ പ്രധാന തിരിച്ചടി.