gitanjali

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് ചലച്ചിത്ര നടി ഗീതാഞ്ജലി അന്തരിച്ചു. 72 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാവിലെയായിരുന്നു അന്ത്യം.1961ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ സീതാരാമ കല്യാണമാണ് ഗീതാഞ്ജലിയുടെ ആദ്യ ചിത്രം. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി 400 ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കാട്ടുമല്ലിക (1966), സ്വപ്നങ്ങൾ (1970), മധുവിധു (1970) എന്നിവയാണ് ഗീതാഞ്ജലി അഭിനയിച്ച മലയാള ചിത്രങ്ങൾ.

തമന്ന ഭാട്ടിയ നായികയായി അഭിനയിച്ച തെലുങ്ക് ചിത്രം ദാറ്റ് ഈസ് മഹാലക്ഷ്മിയാണ് ഗീതാഞ്ജലിയുടെ അവസാന ചിത്രം. തെലുങ്ക് നടനായിരുന്ന രാമകൃഷ്ണയാണ് ഭർത്താവ്. അതിഥി ശ്രീനിവാസ് ഏക മകളാണ്.