mavoist-attack

പാലക്കാട്∙ അട്ടപ്പാടിയിലുണ്ടായ മാവോയിസ്റ്റിനെതിരെയുള്ള പൊലീസ് വെടിവയ്പ്പിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. ഇൻക്വസ്റ്റിനിടെ ഉണ്ടായ വെടിവയ്പ്പിന്റെ ദൃശങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. പൊലീസുകാരും കൂട്ടരും നിലത്ത് കിടക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാകുന്നുണ്ട്. അതേസമയം വെടിവയ്പ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്കരിക്കരുതെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് ജില്ലാ സെഷൻസ് കോടതിയാണ് നവംബർ 4 വരെ മൃതദേഹങ്ങളുടെ സംസ്കാരം തടഞ്ഞത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്നാണു കോടതി നടപടി.