ന്യൂയോർക്ക് : ഐസിസ് തലവൻ അബൂബക്കർ ബാഗ്ദാദിയുടെ ഒളിത്താവളത്തിൽ അമേരിക്ക നടത്തിയ മിന്നലാക്രമണത്തിന്റെ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ടു. ബാഗ്ദാദിയുടെ താമസസ്ഥലത്ത് അമേരിക്കൻ കമാൻഡോകൾ പ്രവേശിക്കുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒളിത്താവളത്തിന്റെ മതിൽ വരെ കമാൻഡോകൾ എത്തുന്ന വിഡിയോ മുൻപ് പുറത്തുവിട്ടിരുന്നു.
ഒളിത്താവളത്തിനു നേരെ വെടിയുതിർക്കുന്നതും തുരങ്കത്തിലൂടെ രക്ഷപ്പെടാനുള്ള ബാഗ്ദാദിയുടെ നീക്കവുമെല്ലാം യു.എസ് പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ട്. ചാവേറായി അബൂബക്കർ ബാഗ്ദാദി പൊട്ടിത്തെറിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
"...at the compound, fighters from two locations in the vicinity of the compound began firing on U.S. aircraft participating in the assault."
— U.S. Central Command (@CENTCOM) October 30, 2019
- Gen Frank McKenzie CDR USCENTCOM pic.twitter.com/SkrtHNDs7w
ആക്രമണത്തിനും മുമ്പും ശേഷവുമുള്ള ഒളിത്താവളത്തിന്റെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ബാഗ്ദാദിയും രണ്ട് കുട്ടികളും നാല് സ്ത്രീകളും ഒരു പുരുഷനുമടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടതെന്ന് ആക്രമണത്തിന് നേതൃത്വം നൽകിയ ജനറൽ മക്കൻസി വ്യക്തമാക്കി.
സിറിയയിലെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യയായ ഇദ്‌ലിബിൽ അമേരിക്കൻ സൈന്യം നടത്തിയ സൈനിക നടപടിയിലാണ് ബാഗ്ദാദി കൊല്ലപ്പെട്ടത്.