v-v-vinod-kumar-died
V V VINOD KUMAR DIED

കോഴിക്കോട്: മുൻ സംസ്ഥാന അത്‌ലറ്റി​ക്സ് താരം വി.വി.വിനോദ്കുമാർ (49) അന്തരിച്ചു. കോഴിക്കോട് പി.എസ്.സി ഓഫീസിൽ സെക്ഷൻ ഓഫീസറായിരുന്നു. കോഴിക്കോട് മാവൂര്‍ കണ്ണിപറമ്പ് പടാരുകുളങ്ങര സ്വദേശിയാണ്. ശസ്ത്രക്രിയക്ക് വിധേയനായി ഒരാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. കേരളത്തിനുവേണ്ടി പൂനെ ദേശീയ ഗെയിംസിൽ 100 മീറ്ററില്‍ വെള്ളി നേടിയിട്ടുണ്ട്. സാഫ് ഗെയിംസിലും മത്സരിച്ചിട്ടുണ്ട്. ദേവഗിരി കോളേജ് വിദ്യാർഥിയായിരുന്ന വിനോദ് കേരള പോലീസിൽ എ.എസ്.ഐ ആയാണ് സേവനം ആരംഭിച്ചത്. പിന്നീട് രാജിവച്ച് പി.എസ്.സിയിൽ ചേർന്നു. പരേതനായ വി.കെ.വാസുവിന്റെയും ജി.ലളിതമ്മാളിന്റെയും മകനാണ്. ഭാര്യ: ലസിക വിനോദ് (ഫുഡ് സേഫ്റ്റി ഓഫീസർ). മക്കൾ: അഖിലേഷ്.വി.കെ, ആർദ്രിക.വി.കെ. സംസ്‌കാരം ഇന്ന് മാവൂർ റോഡ് ശ്മശാനത്തിൽ.