saumithra-

കൊൽക്കത്ത: വിഖ്യാത ബംഗാൾ നടൻ സൗമിത്ര ചാറ്റർജി ഫ്രാൻസിന്റെ പരമോന്നത പുരസ്കാരമായ ലീജിയൻ ഡി' ഓണറിന് അർഹനായി. ഫ്രാൻസിലെ ഏറ്റവും വലിയ പുരസ്കാരമാണിത്.ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ അലക്സാൻഡ്രേ സീഗ്ലർ പുരസ്കാരം ചാറ്റർജിക്ക് സമ്മാനിക്കും. ഫ്രഞ്ച് കലകളിലും ചലച്ചിത്രങ്ങളിലും നിന്ന് പ്രചോദനം കൊണ്ടയാൾ എന്ന നിലയിൽ ഇത് തനിയ്ക്ക് ഒരു പ്രത്യേക ബഹുമതിയായി അനുഭവപ്പെടുന്നുണ്ടെന്നും ബഹുമാനമുണ്ടെന്നും ചാറ്റർജി പറഞ്ഞു. മുമ്പ്,​ സത്യജിത് റേയ്ക്കും പ്രസ്തുത പുരസ്കാരം ലഭിച്ചിരുന്നു. സൗമിത്ര ചാറ്റർജി കൂടുതലും അഭിനയിച്ചിട്ടുള്ളത് സത്യജിത്ത് റേ സംവിധാനം ചെയ്ത ചിത്രങ്ങളിലാണ്. ദാദാ ഫാൽക്കെ പുരസ്കാരമടക്കം നിരവധി ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.