സോഷ്യൽ മീഡിയയിൽ തന്റെ പേരുമാറ്റം കൊണ്ട് ശ്രദ്ധനേടിയ ബോളിവുഡ് താരമാണ് ജാൻവി കപൂർ. മറ്റുള്ളവരോടുള്ള പെരുമാറ്റവും സ്നേഹം കൊണ്ട് തന്നെ നിരവധി ആരാധകരാണ് താരത്തിനുള്ളത്. ജാൻവി കപൂറിന്റെ പുതിയ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭക്ഷണത്തിനായി ജാൻവിക്കു മുന്നിൽ കൈനീട്ടിയ തെരുവ് ബാലന് ബിസ്ക്കറ്റും പണവും നൽകുന്ന വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ലോകത്ത് ഏറെ ചർച്ചയാകുന്നത്.
നടി ബ്യൂട്ടിപാർലറിൽ പോകുന്നതിനായി കാറിൽ നിന്നും ഇറങ്ങുമ്പോഴാണ് സംഭവം. താരത്തിന്റെ മുന്നിൽ ഒരു കുട്ടി എത്തുകയും ഭക്ഷണത്തിനായി കൈനീട്ടുകയും ചെയ്തു. കുട്ടിക്ക് വിശക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ ജാൻവി പെട്ടന്നു തന്നെ തന്റെ വണ്ടിയിൽ ഉണ്ടായിരുന്ന ബിസ്ക്കറ്റ് പായ്ക്കറ്റ് നൽകുകയായിരുന്നു. ഇതുകൊടുത്ത ശേഷം മുന്നോട്ടുപോയ ജാൻവിയോട് കുട്ടിയുടെ അമ്മ പൈസ ചോദിക്കുകയും ചെയ്തു. എന്നാൽ ജാൻവി മുന്നോട്ടുപോയി. അപ്പോയും ജാൻവി ആ അമ്മയെ തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നു. ബ്യൂട്ടി സലൂണിലേയ്ക്ക് കയറിപ്പോയ ജാൻവി തിരികെയെത്തി കുട്ടിയുടെ കൈയ്യിൽ പൈസ നൽകുകയായിരുന്നു. കുട്ടി സന്തോഷത്തോടെ തിരിച്ച് പോകുന്നതും വീഡിയോയിൽ കാണുന്നുണ്ട്.