gulf-news-

റിയാദ്: നാട്ടിലേക്ക് പോകാനായി പെട്ടികൾ എല്ലാ ഒരുക്കി ഉറങ്ങാൻ കിടന്ന പ്രവാസി മലയാളിയുടെ മരണം കണ്ണീരോർമയായി. തിരുവനന്തപുരം വർക്കല പെരുമാതുറ സ്വദേശി അക്കരവിള പണയിൽ വീട് ഷാജി(48)യാണ് സൗദിയിൽ മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ലീവിനായി നാട്ടിലേക്ക് പോകാനായി പെട്ടിയും മറ്റും ഒരുക്കി ബുധനാഴ്ച്ച ഉച്ചയ്ക്ക് 11:50നുള്ള ഗൾഫ് എയറിൽ നാട്ടിലേക്ക് പോകാനായിരുന്നതായിരുന്നു. രാവിലെ ഏറെ വൈകിയും മൊബൈലില്‍ ലഭിയ്ക്കാത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.

ഉറക്കത്തിലെ ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. സന്ദർശന വിസയിൽ കൂടെയുണ്ടായിരുന്നു കുടുംബം മൂന്നാഴ്ച മുമ്പാണ് നാട്ടിലേക്ക് പോയത്. വീസയിലുണ്ടായിരുന്ന കുടുംബം മൂന്നാഴ്ച മുമ്പാണ് നാട്ടിലേക്ക് പോയത്. സൗദിയിലെ ഉനൈസയിൽ ഒരു കമ്പനിയിലെ ജീവനക്കാരനായി കഴിഞ്ഞ 13 വർഷമായി ജോലി ചെയ്ത് വരികയായിരുന്നു ഷാജി.