മുംബയ് : ഐ.എസ്.എല്ലി​ലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റി​രുന്ന ഒഡി​ഷ എഫ്.സി​ ഇന്നലെ മൂന്നാം മത്സരത്തി​ൽ 4-2ന് മുംബയ് സിറ്റി എഫ്.സിയെ തോൽപ്പിച്ചു.അഡ്രിയാനേ രണ്ട് ഗോളുകൾ നേടി. ഷിസ്കോയും മാവിമിംഗത്തായയും ഒരോ ഗോളടിച്ചു.ലാർബിയാണ് മുംബയ്‌യുടെ ആദ്യഗോൾ നേടിയത്. അവസാനസമയത്ത് ഒഡിഷയുടെ ഡോരോൻസോരോ സെൽഫ് ഗോളടിച്ചു.