koodathil-

തിരുവനന്തപുരം : കരമനയിലെ മരണങ്ങളിൽ ദുരൂഹത വർദ്ധിപ്പിച്ച് ശാസ്ത്രീയപരിശോധനാഫലം പുറത്ത്. ജയമാധവൻ നായരുടെ മരണകാരണം നെറ്റിയിലും മൂക്കിലുമേറ്റം ക്ഷതമെന്നു മെഡിക്കൽ കോളേജിന്റെ റിപ്പോർട്ട്. തലയിൽ രണ്ട് മുറിവുകളുണ്ടെന്നും ഫോറൻസി റിപ്പോർട്ടിൽ പറയുന്നു. ഇതിനെതുടർന്ന് കാര്യസ്ഥന്റെ വീട്ടിൽപൊലീസ് പരിശോധന നടത്തി.

കൂടത്തിൽ കുടുംബത്തിലെ സ്വത്തുക്കളുടെ അവകാശി ജയമാധവന്‍ മരിച്ചത് 2017 ഏപ്രിൽ 2നാണ്. മുറിവുണ്ടാകാനിടയായ സാഹചര്യം അന്വേഷിക്കുകയാണെന്ന് പ്രത്യേകസംഘം അറിയിച്ചു. മുറിയിൽ വീണ് കിടന്നെന്നായിരുന്നു ആരോപണവിധേയനായ കാര്യസ്ഥന്റെ മൊഴി.