modi-

ഗുജറാത്തിലെ ഗാന്ധിനഗറിൽ റെയ്സാൻ ഗ്രാമത്തിലെ തന്റെ വീട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മധുരം നൽകുന്ന അമ്മ ഹീരാബെൻ. സർദാർ വല്ലഭായ് പട്ടേലിന്റെ 144-ാം ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കാനായാണ് മോദി ഗുജറാത്തിലെത്തിയത്. പട്ടേലിന്റെ പ്രതിമയായ സ്റ്റാച്യു ഒഫ് യൂണിറ്റിയിൽ പുഷ്പാർച്ചന നടത്തി മോദി പ്രസംഗിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മുകാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കുകയും ചെയ്തതോടെ പട്ടേലിന്റെ സ്വപ്നം യാഥാർത്ഥ്യമായെന്നാണ് മോദി ഗുജറാത്തിൽ സംസാരിച്ചത്.