case-diary-

വെല്ലിംഗ്ടൺ : പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 30കാരിയായ അദ്ധ്യാപികയ്ക്ക് എതിരെ കേസ്. വിദ്യാര്‍ത്ഥികളെ കാറിന്റെ പിൻസീറ്റിലിരുത്തി നിരന്തരം പീഡിപ്പിച്ചതായും സ്‌നാപ്പ് ചാറ്റ് വഴി തന്റെ അശ്ലീലചിത്രങ്ങള്‍ അയച്ചുകൊടുത്തതായും അദ്ധ്യാപിക സമ്മതിച്ചു.


ന്യൂസിലൻഡിൽ രണ്ടുവർഷം മുൻപാണ് സംഭവം നടന്നത്. കാറിൽ റൈഡ് വാഗ്ദാനം ചെയ്ത് സന്ദേശം അയച്ചാണ് അദ്ധ്യാപിക പതിനാറുകാരനെ വശത്താക്കിയത്. ഉച്ച സമയങ്ങളിൽ ഇരുവരും കാറിൽ സമയം ചെലവഴിക്കുന്നത് പതിവാക്കി. അതിനിടെ കാറിന്റെ പിൻസീറ്റിൽ വച്ച് വിദ്യാർത്ഥിയെ അധ്യാപിക പീഡിപ്പിച്ചുവെന്നാണ് കേസ്. മാസങ്ങളോളം പീഡനം തുടർന്നതായും റിപ്പോർട്ടുകളിലുണ്ട്. മോശം ഹാജർ ശരിയാക്കി തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിയെ അദ്ധ്യാപിക പ്രലോഭിപ്പിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

അതിനിടെ, അദ്ധ്യാപിക അവരുടെ അശ്ലീല ചിത്രങ്ങൾ സ്‌നാപ് ചാറ്റ് വഴി അയച്ചു കൊടുക്കുന്നതും പതിവാക്കി. 2018ന്റെ അവസാനത്തിൽ മറ്റൊരു വിദ്യാർത്ഥിയെ വലയിലാക്കാനും അദ്ധ്യാപിക പതിനാറുകാരനെ ഉപയോഗിച്ചു. അദ്ധ്യാപികയുമായി ഓൺലൈൻ ചാറ്റിന് ക്ഷണിച്ചാണ് അടുത്ത വിദ്യാർത്ഥിയെയും കെണിയിലാക്കിയത്. തുടർന്ന്ഇരുവരെയും കാറിന്റെ പിൻസീറ്റിൽവച്ച് അധ്യാപിക പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.

ബന്ധം അവസാനിപ്പിക്കാൻ ആദ്യത്തെ ആൺകുട്ടി തയ്യാറായതാണ് അദ്ധ്യാപികയുടെ തനിനിറം പുറത്തുകൊണ്ടുവരാൻ സഹായകമായത്. ബന്ധം അവസാനിപ്പിക്കണമെന്ന വിദ്യാര്‍ത്ഥിയുടെ ആവശ്യം അദ്ധ്യാപിക തളളിതുടർന്ന് വിദ്യാർത്ഥി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.