ഹണിമൂൺ ആഘോഷങ്ങൾ ഹരിതാഭമാക്കാൻ കാടും മലയും തിരഞ്ഞെടുക്കുന്നവരാണ് കൂടുതൽ പേരും. നവദമ്പതികൾക്കായി വനത്തിൽ റിസോർട്ടുകളും എല്ലായിടത്തും ഉണ്ട്. ഇത്തരത്തിൽ കെനിയയിൽ മധുവിധു ആഘോഷത്തിന് എത്തിയതായിരുന്നു ഇറ്റലിക്കാരിയായ നതാലിയയും ഭർത്താവും. കാടിന്റെ നടുവിലുള്ള ഒറു റിസോർട്ടായിരുന്നു ഇവർ ആഘോഷത്തിനായി തിരഞ്ഞെടുത്തതും.
മധുവിധു ആഘോഷിക്കാനെത്തിയ യുവമിഥുനങ്ങൾ സ്വിമ്മിഗം പൂളിലായിരുന്നു ഏറെസമയവും ചെലവഴിച്ചത്. പരിസരത്തൊന്നും ആളില്ലാത്തതും അവർക്ക് സൗകര്യമായി. ഇതിനിടെയാണ് സ്വർഗത്തിലെ കട്ടുറുമ്പായി അവനെത്തിയത്. സ്വിമ്മിംഗ്പൂളിൽ പ്രണയകേളികളിൽ ഏർപ്പട്ടിരുന്ന അവരുടെ നടുവിലേക്ക് ഒരു പാമ്പാണ് വില്ലനായി കടന്നുവന്നത്.
പാമ്പിനെ കണ്ടതോടെ എന്തുചെയ്യണമെന്നറിയാതെ ഇരുവരും പേടിച്ചുനിലവിളിച്ചു.ചു ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ സെക്യൂരിറ്റി ജീവനക്കാരാണ് പാമ്പിനെ വലയിലാക്കി ദമ്പതികളെ രക്ഷപ്പെടുത്തിയത്. തുടർന്ന് അവർ റിസോർട്ടൊഴിഞ്ഞോ എന്നതിനെക്കുറിച്ച് അറിവായിട്ടില്ല.