case-diary-

കാലിഫോർണിയ: പീഡനശ്രമത്തിനിടെ യുവതി അക്രമിയുടെ ലിംഗം കടിച്ച് മുറിച്ചു. അമേരിക്കയിലെ സൗത്ത് കലിഫോർണിയയിലാണ് സംഭവം. 61കാരനായ അക്രമിയിൽ നിന്ന് രക്ഷനേടാൻ യുവതി സംഭവ ശേഷം പൂർണനഗ്നയായി ദേഹമാസകലം ചോരയുമായി തെരുവിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.

യുവതിയുടെ പരാതിയെത്തുടര്‍ന്ന് ഡെന്നിസ് സ്ലാറ്റൻ എന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ നിരവധി ലൈംഗിക അതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം നടന്നത്. ഓൺലൈനിലൂടെ പരിചയപ്പെട്ട ഒരാളെ കാണുന്നതിനായി വഴിയിൽ കാത്ത് നില്‍ക്കുകയായിരുന്നു യുവതി. ഇതിനിടെ അതുവഴി കാർഓടിച്ച് വന്ന സ്ലാറ്റൻ യുവതിയെ കണ്ട് വണ്ടി നിറുത്തി. തുടർര്‍ന്ന് എങ്ങോട്ടാണ് പോകേണ്ടതെന്നും, വേണമെങ്കിൽ കൊണ്ട് വിടാമെന്നും പറഞ്ഞു. എന്നാല്‍ യുവതി ഇത് നിഷേധിക്കുകയായിരുന്നു.


യുവതി കാറില്‍ കയറാന്‍ തയാറാകാതിരുന്നപ്പോള്‍ അയാൾകാറില്‍ നിന്ന് ഇറങ്ങി പോക്കറ്റിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് കയറിയില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിനോട് പറഞ്ഞു. സ്ലാറ്റൻ യുവതിയെ കാറിലേക്ക് ബലം പ്രയോഗിച്ച് കയറ്റുകയാണ് ചെയ്തതെന്നും പരാതിയിൽ പറയുന്നു.

ശേഷം അയാളുടെ വീട്ടിലേക്ക് കൊണ്ട് പോവുകയായിരുന്നു. അവിടെ വച്ചാണ് പീഡനശ്രമം നടന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ബലാത്സംഗശ്രമത്തിനിടെ യുവതി അയാളുടെ ലിംഗം കടിച്ച് മുറിക്കുകയായിരുന്നു. അയാളുടെ കൈയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ശരീരത്തിൽ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.

ശേഷം യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. വിവസ്ത്രയായി ഇറങ്ങി ഓടിയ യുവതി അയൽവാസികളോട് സഹായം അഭ്യർത്ഥിച്ചു. മെൽവിന്‍ ഡ്രൈവിലെ വാഫിൾ ഹൗസിന് സമീപം എത്തിയപ്പോൾ അവിടെത്തെ ജീവനക്കാർ ധരിക്കാനായി വസ്ത്രം നല്‍കിയെന്നും തുടർന്ന് പൊലീസിെ അറിയിക്കുകയുമായിരുന്നു. സ്ലാറ്റന്റെ വീട്ടിലെത്തിയപ്പോള്‍ അയാള്‍ അബോധവസ്ഥയില്‍ കിടക്കുകയായിരുന്നുവെന്നും ശരീരം മുഴുവനും രക്തമായിരുന്നുവെന്നും പൊലീസ് പറയുന്നു.

തുടര്‍ന്ന് സ്ലാറ്റനെ ഒരു ആശുപത്രിയിലേക്ക് മാറ്റി.