മഞ്ചേരി: വൃദ്ധയെ വീടിനു പുറത്തുള്ള കുളിമുറിയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം ബംഗ്ലാവുകുന്ന് പരേതനായ വയ്യാട് പുത്തൻവീട്ടിൽ പത്മനാഭ മേനോന്റെ ഭാര്യ വി.പി.കമലാക്ഷിയമ്മ (89) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വീട്ടിലുള്ളവർ പുറത്തുപോയ സമയം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മക്കൾ: സത്യഭാമ, വാസന്തി, സുനിത, പരേതയായ ഉഷാറാണി. മരുമക്കൾ: ചന്ദ്രൻ, മോഹനൻ, ജയദേവൻ. കുറ്റിപ്പുറം എസ്.ഐ കെ.കെ.ശ്രീനി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.