jjj
.

മഞ്ചേരി: ശാന്തിഗ്രാമത്തിലെ സഹോദരൻമാരുടെ വീടുകളിലെ ഭിത്തികളിൽ അജ്ഞാത കോഡുകളിൽ അടയാളപ്പെടുത്തലുകൾ പ്രത്യക്ഷപെട്ടു.
മംഗലശ്ശേരി ശ്രീധരന്റെ മക്കളായ ഷബീഷ്, ഷാജി എന്നിവരുടെ വീടുകളിലെ മുൻവശത്തെ ചുമരുകളിലാണ് ടി, എക്‌സ് എന്നിങ്ങനെയുള്ള ഇംഗ്ലീഷ് അക്ഷരങ്ങൾ വൃത്തതിനുള്ളിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. മോഷണത്തിനുള്ള അടയാളമാണോ എന്ന സംശയത്തിൽ വീട്ടുകാർ മഞ്ചേരി പൊലീസിൽ പരാതി നൽകി. വീട്ടുകാരോട് ജാഗ്രത പാലിക്കാൻ പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
വൈകിട്ട് കമ്പിളി വിൽക്കാനായി അന്യസംസ്ഥാനക്കാരൻ ഇരു വീടുകളിലും വന്നതായി വീട്ടുകാർ പറഞ്ഞു.