എടപ്പാൾ: ബൈക്കിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാവ് പിടിയിൽ. മൂന്ന് ദിവസം മുമ്പ് എടപ്പാളിലും പരിസര പ്രദേശങ്ങളിലുമായി നാലോളം യുവതികളുടെ മാല പൊട്ടിക്കാൻ ശ്രമിക്കുകയും ക്ഷേത്രത്തിൽ പോയി മടങ്ങുകയായിരുന്ന തട്ടാൻപടി സ്വദേശി വസന്തകുമാരിയുടെ മാല പൊട്ടിച്ച് രക്ഷപ്പെടുകയും ചെയ്ത ആലുങ്ങൽ ഷംസു എന്ന മോനു(19)നെയാണ് തിരൂർ ഡി.വൈ.എസ്.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് പിടികൂടിയത്. പൊന്നാനി സിഐ സണ്ണി ചക്കോ,തിരൂർ സി.ഐ ടി.പി.ഹർഷാദ്,പൊന്നാനി എസ്.ഐ ബേബിച്ചൻ ജോർജ്, എ.എസ്.ഐ പ്രമോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയപ്രകാശ്, രജേഷ്, ബിജു, സി.പി.ഒ മാരായ പങ്കജ്, അലി, ഷൈൻ, വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്യേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. മാല പൊട്ടിച്ച് രക്ഷപ്പെട്ട യുവാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് മാദ്ധ്യമങ്ങൾ വഴി പരസ്യപ്പെടുത്തുകയും പ്രതികളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.