muhammed-minshad
muhammed minshad

മഞ്ചേരി: കൃഷി നശിപ്പിക്കാനെത്തുന്ന പന്നിക്ക് വെച്ച വൈദ്യുത കെണിയിൽതട്ടി വിദ്യാർത്ഥി മരിച്ചു. മറ്റൊരു കുട്ടിക്ക് പരിക്കേറ്റു. മഞ്ചേരി പുല്ലാര മുതിരിപ്പറമ്പ് ചെരിച്ചയിൽ പേരാപുറത്ത് വടക്കേതിൽ അബ്ദുൽനാസറിന്റെ മകൻ മുഹമ്മദ് മിൻഷാദ് (12) ആണ് മരിച്ചത്. കൂട്ടുകാരനായ മന്നേത്തൊടി മുഹമ്മദ് സിനാനെ (14) ഗുരുതരമായ പരിക്കുകളോടെ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തുമണിയോടെ വീമ്പൂർ അങ്ങാടിപ്പറമ്പിൽ സ്വകാര്യ വ്യക്തിയുടെ കൃഷി സ്ഥലത്താണ് സംഭവം. ഇവിടെ കുറുന്തോട്ടി പറിക്കാനെത്തിയതായിരുന്നു നാലംഗ സംഘം. നാദിർഷയും സിബാനും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മഞ്ചേരി ട്രാഫിക് എസ്.ഐ മുഹമ്മദ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി മുതിരിപ്പറമ്പ് ജുമാമസ്ജിദിൽ കബറടക്കി. പൂക്കോട്ടൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് മിൻഷാദ്. മാതാവ് : ജസീന. സഹോദരങ്ങൾ: മിൻഹ, മിഹ്ല.