kolathur
വീ​ടി​ന്റെ​ ​മു​ൻ​വ​ശ​ത്തെ​ ​വാ​തി​ലും​ ​ക​ട്ടി​ല​യും മോഷ്ടാക്കൾ തകർത്ത നിലയിൽ

കൊളത്തൂർ: വീട്ടിൽ ആളില്ലാത്ത നേരം നോക്കി വാതിൽ കുത്തിതുറന്ന് മോഷണശ്രമം. കൊളത്തൂർ കുന്നത്ത് പള്ളിയാൽ കുളമ്പിൽ കൊങ്കത്തു മുഹമ്മദാലിയുടെ വീട്ടിൽ ശനിയാഴ്ച്ച രാത്രിയോടെയാണ് വീടിന്റെ മുൻവശത്തെ വാതിലും കട്ടിലയും, പിൻവശത്തെ ഗ്രില്ലിന്റെ പുട്ടും തകർത്ത നിലയിൽ കാണപ്പെട്ടത്. വീട്ടിലെ അംഗങ്ങൾ വെള്ളിയാഴ്ച്ചയാണ് വീട് പൂട്ടി പോയത്. തിരിച്ച് ഞാറാഴ്ച്ച രാവിലെ വീട്ടിലെത്തിയപ്പോഴായിരുന്നു വാതിലുകൾ തകർത്തതായി കണ്ടത്. മോഷ്ടാവ് അകത്തു കടക്കാൻ ശ്രമം നടത്തിയെങ്കിലും കള്ളന് വീടിനകത്തേക്ക് കയറാൻ സാധിച്ചിട്ടില്ല. കൊളത്തൂർ പൊലിസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് രാത്രി സമയങ്ങളിൽ അപരിചിതരുടെ വാഹനങ്ങൾ കാണാറുണ്ടെന്നും, നെറ്റ് പട്രോളിംഗ് കർശനമാക്കണമെന്നും പ്രദേശവാസികൾ പറയുന്നു.