തിരൂരങ്ങാടി: സൂചനാ ബോർഡ് സാമൂഹ്യ ദ്രോഹികൾ തകർത്തു. കൊടിഞ്ഞി കടുവാളൂർ ചെറുമുക്ക് റോഡിൽ ശങ്കരൻകുളത്തിന് സമീപം വളവിൽ കടുവാളൂർ ഫോർലാൻഡ് ക്ലബ്ബ് പ്രവർത്തകർ സ്ഥാപിച്ച ഇരുമ്പിന്റെ ബോർഡാണ് തിങ്കളാഴ്ച രാത്രി തകർത്ത നിലയിൽ കാണപ്പെട്ടത്.
റോഡിൽ വലിയ വളവായതിനാൽ അപകടം പതിവാണ്. ഒരുവർഷത്തിനകം പതിനഞ്ചോളം അപകടങ്ങളിലായി നിരവധി പേർക്ക് പരുക്കേറ്റിരുന്നു. തുടർന്നാണ് രണ്ടു ബോർഡുകൾ സ്ഥാപിച്ചത്. ബോർഡ് തകർക്കുകയും മുറിച്ചുമാറ്റുകയും ചെയ്ത നിലയിലാണ്.. തിരൂരങ്ങാടി പൊലിസിൽ പരാതി നൽകി.