accident
അപകടത്തിൽപ്പെട്ട ബുള്ളറ്റ്

ചെ​റു​മു​ക്ക്:​ ​ദേ​ശീ​യ​പാ​ത​ ​ച​ങ്കു​വെ​ട്ടി​ ​ജം​ഗ്ഷ​ന് ​സ​മീ​പം​ ​പാ​ല​ത്ത​റ​യി​ൽ​ ​ബ​സ്സി​ടി​ച്ച് ​ബൈ​ക്ക് ​യാ​ത്ര​ക്കാ​ര​ൻ​ ​മ​രി​ക്കു​ക​യും​ ​ഒ​രാ​ൾ​ക്ക് ​പ​രി​ക്കേ​ൽ​ക്കു​ക​യും​ ​ചെ​യ്തു.​ ​ജീ​ലാ​നി​ ​ന​ഗ​റി​ലെ​ ​കോ​ഴി​ക്കാ​ട്ടി​ൽ​ ​മു​ഹ​മ്മ​ദാ​ലി​(​ 58​)​ ​ആ​ണ് ​മ​രി​ച്ച​ത്.​ ​മു​ഹ​മ്മ​ദാ​ലി​യു​ടെ​ ​സ​ഹോ​ദ​ര​ന്റെ​ ​മ​ക​ൻ​ ​ജ​ലീ​ൽ​ ​(​ 37​ ​)​നെ​ ​കൈ​യി​ന് ​നി​സ്സാ​ര​ ​പ​രി​ക്കു​ക​ളോ​ടെ​ ​കോ​ട്ട​ക്ക​ലി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​ബൈ​ക്ക് ​ഓ​ടി​ച്ചി​രു​ന്ന​ത് ​ജ​ലീ​ലാ​യി​രു​ന്നു.​ ​കോ​ഴി​ക്കോ​ട് ​നി​ന്ന് ​തൃ​ശൂ​ർ​ ​ഭാ​ഗ​ത്തേ​ക്ക് ​പോ​വു​ക​യാ​യി​രു​ന്ന​ ​ഷ​ൺ​മു​ഖ​ ​ബ​സാ​ണ് ​അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്.​ ​ഇ​ടി​യു​ടെ​ ​ആ​ഘാ​ത​ത്തി​ൽ​ ​ജ​ലീ​ൽ​ ​ബൈ​ക്കി​ൽ​ ​നി​ന്ന് ​തെ​റി​ച്ചു​വീ​ഴു​ക​യും​ ​മു​ഹ​മ്മ​ദാ​ലി​യെ​യും​ ​ബൈ​ക്കി​നെ​യും​ ​ഇ​രു​ന്നൂ​റ് ​മീ​റ്റ​റോ​ളം​ ​ദീ​രം​ ​ബ​സ് ​വ​ലി​ച്ചു​കൊ​ണ്ട് ​പോ​വു​ക​യാ​യി​രു​ന്നു.​ ​മു​ഹ​മ്മ​ദാ​ലി​ ​സം​ഭ​വ​സ്ഥ​ല​ത്ത് ​ത​ന്നെ​ ​മ​ര​ണ​പ്പെ​ട്ടു.​ ​വീ​ട്ടി​ലെ​ ​കോ​ഴി​ക​ൾ​ക്ക് ​തീ​റ്റ​ ​വാ​ങ്ങാ​നാ​യി​ ​വ​ളാ​ഞ്ചേ​രി​യി​ലേ​ക്ക് ​പോ​വു​ന്ന​തി​നി​ടെ​യാ​ണ് ​അ​പ​ക​ട​മു​ണ്ടാ​യ​ത്.​ ​ഭാ​ര്യ​:​കൊ​ട്ടേ​പ്പാ​റ​ ​റൂ​ഖി​യ.​ ​മ​ക്ക​ൾ​;​ഷ​ബീ​റ​ലി​ ​(​എ​ൻ​ജി​നീ​യ​ർ​)​ ​ഷ​ക്കീ​റ​ലി,​ ​സ​ഹീ​റ​ലി,​ ​ജു​മൈ​ല​ത്ത്,​മ​രു​മ​ക്ക​ൾ​:​ ​ജാ​ഫ​ർ​ ​(​ആ​ലി​ൻ​ചു​വ​ട്,​ ​)​ ​ഫൈ​റൂ​സ​ ​(​തെ​ന്ന​ല​)​ ​മു​ർ​ഷി​ദ​ ​(​അ​ച്ച​ന​മ്പ​ലം​).​ ​സ​ഹോ​ദ​ര​ങ്ങ​ൾ​:​ ​കു​ഞ്ഞി​മു​ഹ​മ്മ​ദ്,​ ​മ​ജീ​ദ്,​ ​അ​ബ്ബാ​സ്,​ ​സു​ബൈ​ർ,​ ​സ​ഫി​യ,​ ​റാ​ബി​യ,​ ​സാ​ബി​റ,​ ​സ​മീ​റ.​ ​തി​രൂ​ര​ങ്ങാ​ടി​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​നി​ന്ന് ​പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ​ശേ​ഷം​ ​ഇ​ന്ന് ഉ​ച്ച​യ്ക്ക് ​ര​ണ്ടി​ന് ​ചെ​റു​മു​ക്ക് ​മ​ഹ​ല്ല് ​ജു​മാ​മ​സ്ജി​ദി​ൽ​ ​ന​ട​ക്കും