ചെറുമുക്ക്: ദേശീയപാത ചങ്കുവെട്ടി ജംഗ്ഷന് സമീപം പാലത്തറയിൽ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരൻ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ജീലാനി നഗറിലെ കോഴിക്കാട്ടിൽ മുഹമ്മദാലി( 58) ആണ് മരിച്ചത്. മുഹമ്മദാലിയുടെ സഹോദരന്റെ മകൻ ജലീൽ ( 37 )നെ കൈയിന് നിസ്സാര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് ഓടിച്ചിരുന്നത് ജലീലായിരുന്നു. കോഴിക്കോട് നിന്ന് തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഷൺമുഖ ബസാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തിൽ ജലീൽ ബൈക്കിൽ നിന്ന് തെറിച്ചുവീഴുകയും മുഹമ്മദാലിയെയും ബൈക്കിനെയും ഇരുന്നൂറ് മീറ്ററോളം ദീരം ബസ് വലിച്ചുകൊണ്ട് പോവുകയായിരുന്നു. മുഹമ്മദാലി സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. വീട്ടിലെ കോഴികൾക്ക് തീറ്റ വാങ്ങാനായി വളാഞ്ചേരിയിലേക്ക് പോവുന്നതിനിടെയാണ് അപകടമുണ്ടായത്. ഭാര്യ:കൊട്ടേപ്പാറ റൂഖിയ. മക്കൾ;ഷബീറലി (എൻജിനീയർ) ഷക്കീറലി, സഹീറലി, ജുമൈലത്ത്,മരുമക്കൾ: ജാഫർ (ആലിൻചുവട്, ) ഫൈറൂസ (തെന്നല) മുർഷിദ (അച്ചനമ്പലം). സഹോദരങ്ങൾ: കുഞ്ഞിമുഹമ്മദ്, മജീദ്, അബ്ബാസ്, സുബൈർ, സഫിയ, റാബിയ, സാബിറ, സമീറ. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നിന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചെറുമുക്ക് മഹല്ല് ജുമാമസ്ജിദിൽ നടക്കും