പെരിന്തൽമണ്ണ: വടക്കാങ്ങര പിലാപറമ്പിലെ കണ്ടംപറമ്പ് ഇരട്ടക്കുളത്താണ് സ്വകാര്യവ്യക്തിയുടെ ഏക്കർ കണക്കിന് ഭൂമിയിൽ വർഷങ്ങളായി കോഴിമാലിന്യം സംസ്ക്കരിച്ചു കൊണ്ടിരിക്കുന്നത്. ഇതു കാരണം പരിസര പ്രദേശങ്ങളിൽ മാലിന്യ മയമാവുകയും, ജനവാസ കേന്ദ്രങ്ങളിലൂടെ വിവിധ സ്ഥലങ്ങളിൽ നിന്ന് വാഹനങ്ങളിൽ നിരവധി ലോഡ് മാലിന്യമാണ് എത്തുന്നത് ഭാവിയിൽ വരാനിരിക്കുന്ന പരിസര മലീനീകരണത്തെ മുൻകൂട്ടി കണ്ട് പ്രദേശവാസികൾ പ്രതിഷേധ മുന്നറിയിപ്പുകൾ നൽകിയിരുന്നു.
അവഗണന തുടരുന്നതിനാലാണ് ലോറി തടഞ്ഞു മാലിന്യക്കുഴിയിലേക്ക് തള്ളിയിട്ടത്. സ്ഥല ഉടമയുടെ സമ്മതത്തോടെയാണ് വർഷങ്ങളായി കോഴി മാലിന്യം തള്ളുന്നത്. കഴിഞ്ഞ ദിവസം രാത്രി എത്തിയ വാഹനം നാട്ടുക്കാർ കാവലിരുന്ന് സംഘടിച്ച് എത്തി തടയുകയായിരുന്നു. നൂറുക്കണക്കിന് വീടുകൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ഇവിടെ തെരുവ് നായ ശല്യവും രൂക്ഷമാണ്. നാട്ടുകാരുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായി വലിയ രീതിയിൽ ദുർഗന്ധം വമിക്കുന്ന മാലിന്യം തള്ളുന്നത് പതിവായതോടെയാണ് പ്രതിഷേധം ഉയർന്നത്.
ഇന്നലെ മാലിന്യം തള്ളിയതിനെ തുടർന്നുണ്ടായ വക്കേറ്റത്തിനൊടുവിലാണ് വാഹനം മാലിന്യക്കുഴിയിലേക്ക് നാട്ടുകാർ തള്ളിയിട്ടത്, വടക്കാങ്ങര കിഴക്കേക്കുളമ്പ്, രാമപുരം പിലാപറമ്പ് റോഡുകളിലൂടെയാണ് മാലിന്യലോഡുകൾ എത്തുന്നത്, ഇവിടെങ്ങളിൽ നാട്ടുകാർ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.