തിരൂരങ്ങാടി: എ.ആർ നഗർ കക്കാടംപുറം സ്വദേശി പാലമഠത്തിൽ കണ്ണാട്ടിൽ അബ്ദു മുസ്ലിയാർ (73) നിര്യാതനായി. പതിറ്റാണ്ടുകാലം വേങ്ങര ഊരകത്ത് മഹല്ല് പ്രസിഡന്റ്, അവിഭക്ത സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മലപ്പുറം ജില്ല മുശാവറ മെമ്പർ, അവിഭക്ത സമസ്ത കേരള സുന്നി യുവജനസംഘം (എസ്.വൈ.എസ്) സംസ്ഥാന കമ്മറ്റി മെമ്പർ, വളാഞ്ചേരി പുറമണ്ണൂർ മജ്‌ലിസ് സ്ഥാനങ്ങളുടെ പ്രസിഡന്റ്, തിരൂരങ്ങാടി വലിയ ജുമാ മസ്ജിദ്, അച്ചനമ്പലം, ചെറമംഗലം, തിരൂർ നാടുവിലങ്ങാടി, കടമേരി റഹ്മാനിയ കോളേജ് തുടങ്ങിയ സ്ഥലങ്ങളിൽ മുദരിസ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. പട്ടിക്കാട് ജാമിഅ അറബി കോളേജിൽ നിന്ന് ഫൈസി ബിരുദം നേടിയി. കുന്നുംപുറം പാലിയേറ്റീവ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും പ്രവർത്തിച്ചിരുന്നു. ഭാര്യ: തിരുനാവായ എടക്കുളത്തെ ഉമ്മുകുൽസു ഹജ്ജുമ്മ. മക്കൾ: അൻവർ, ഹന്നത്ത്, ആത്തിക്ക. മരുമക്കൾ: അബ്ദുസലാം മാസ്റ്റർ (തെന്നല), ഹനീഫ (നടുക്കര), ഫൗസിയ (കൊളപ്പുറം). സഹോദങ്ങൾ: മാനുഹാജി, മൊയ്തീൻകുട്ടി, കുഞ്ഞാമി, ആയിഷ, സൈനബ, പരേതയായ ഫാത്തിമ.