പെരിന്തൽമണ്ണ: മഴ പെയ്താൽ റോഡും തോടും തമ്മിൽ തിരിച്ചറിയാനാവാതെ ദുരിതത്തിലായിരിക്കുകയാണ് രാമപുരം സ്കൂൾപടി മങ്കട റോഡിലെ യാത്രക്കാരും നാട്ടുകാരും. മഴയിൽ ഇവിടങ്ങളിൽ വൻവെള്ളക്കെട്ട് രൂപപ്പെട്ടതോടെ കാൽനടയായും വാഹനങ്ങളിലും യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. വെള്ളം കെട്ടി നിന്ന് റോഡ് തകർന്ന് കുഴി രൂപപെട്ടിട്ടുണ്ട്. പതിറ്റാണ്ടുകളായി പരിഹരിക്കാനാവാത്ത വെള്ളക്കെട്ട് കാരണം വിദ്യാർത്ഥികളും യാത്രക്കാരും വലിയ ദുരിതത്തിലാണ്. ദേശീയപാതയിൽ നിന്നുള്ള മഴവെള്ളം വൻതോതിൽ താഴ്ഭാഗത്തെ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തും. റോഡിനിരുവശവും സ്വകാര്യ വ്യക്തികൾ മതിൽ കെട്ടിയതും വൻവെള്ളക്കെട്ട് രൂപപ്പെടുവാൻ കാരണമായിട്ടുണ്ട്.
വേണം അടിയന്തിര നടപടി
വെള്ളക്കെട്ടിന് ശാശ്വത പരിഹാരത്തിനായി ദേശീയപാതയിൽ അഴുക്കുചാൽ നിർമ്മിക്കണം. വെള്ളക്കെട്ട് രൂപപ്പെടുന്ന റോഡ് മണ്ണിട്ട് ഉയർത്തി ഇരുവശവും വെള്ളം ഒഴുകി പോവാൻ കഴിയുംവിധത്തിൽ ഓവുചാലും വേണം