വളാഞ്ചേരി: കൊള്ളപലിശക്ക് പണം കടം കൊടുക്കുന്ന യുവാവിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്. പരിശോധനയിൽ നോട്ട് എണ്ണുന്ന യന്ത്രവും 21.5 ലക്ഷം 0000 രൂപയും, രണ്ട് ലാപ്ടോപ്പുകളും, ബാങ്ക് ചെക്കുകളും, ബ്ലാങ്ക് മുദ്ര പേപ്പറുകളും നിരവധി അസ്സൽ ആധാരങ്ങളും , കരാർരേഖകളും പിടിച്ചെടുത്തു. വളാഞ്ചേരി അത്തിപ്പറ്റ വലിയകത്ത് മുഹമ്മദ് റഫീഖിന്റെ (35)വീട്ടിലും, ഗസ്റ്റ് ഹൗസിലും, ബന്ധുവീടുകളിലുമായി ഒരേസമയം അഞ്ച് കേന്ദ്രങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്. വളാഞ്ചേരിയിൽ ബസ് സർവീസ് നടത്തുന്ന മൂത്തേടത്ത് അഷ്റഫിന്റെ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. 2015 മാർച്ചിൽ മുഹമ്മദ് റഫീഖിൽ നിന്ന് ബിസിനസ്സ് ആവശ്യാർഥം 50 ലക്ഷം രൂപ കടം വാങ്ങിയത് 75 ലക്ഷം രൂപ തിരിച്ചു നൽകിയിട്ടും വീണ്ടും 75 ലക്ഷം വേണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.
പ്രതിയെ പിടികൂടാനായിട്ടില്ല. തിരൂർ ഡിവൈ.എസ്.പി പി.കെ. സുരേഷ് ബാബുവിന്റെ നിർദ്ദേശ പ്രകാരം വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ടി. മനോഹരൻ , വളാഞ്ചേരി എസ്.ഐ. കെ.ആർ. രഞ്ജിത്, കോട്ടക്കൽ എസ്.ഐ റിയാസ് ചാക്കീരി, കൽപ്പകഞ്ചേരി എസ്.ഐ പ്രിയൻ, കാടാമ്പുഴ എസ്.ഐ കെ. സുധീർ കുമാർ, എ.എസ്.ഐ അബൂബക്കർ സിദ്ദിഖ്, കെ.പി. ചന്ദ്രൻ , എസ്.സി.പി.ഒ. വി. രാജൻ, എം. ജറീഷ്, അനീഷ് ജോൺ, ടി. വിവേക്, യു.അക്ബർ, ജയകൃഷ്ണൻ, പി. സുജിത്ത്, കെ. മുഹമ്മദ് ഫാസിൽ, കൃഷ്ണപ്രസാദ് ,ആർ.ജെ. ജോഷി സേവ്യർ, ഡബ്ല്യു.എസ്.സി.പി.ഒ സൗജത്ത്, ഗ്രേയ്സി, ലതിക, അമ്പിളി എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.