fff
കെ.വി. റാബിയ

മലപ്പുറം: സാക്ഷരത പ്രവർത്തനത്തിലൂടെ പ്രശസ്തയായ കെ.വി.റാബിയയുടെ 'സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്' എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പിന്റെ പ്രകാശനവും സാഹിത്യ സദസും നവംബർ ഒമ്പതിന് മലപ്പുറത്ത് നടക്കും. സാക്ഷരതാ മിഷന്റെ സഹകരണത്തോടെ റാബിയ കെയർ ഫൗണ്ടഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. കളക്ടറേറ്റ് സമ്മേളന ഹാളിൽ രാവിലെ 10ന് മന്ത്രി ഡോ. കെ.ടി.ജലിൽ ഉദ്ഘാടനം ചെയ്യും. സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.