മലപ്പുറം: ജില്ലയിലെ ശാസ്ത്രപ്രതിഭകൾ മാറ്റുരയ്ക്കുന്ന ജില്ലാ സ്‌കൂൾ ശാസ്ത്ര മേളയ്ക്ക് ഇന്ന് കൊണ്ടോട്ടിയിൽ തുടക്കമാവും. കൊണ്ടോട്ടി ഗവണമെന്റ് ഹയസെക്കന്ററി സ്‌കൂളാണ് പ്രധാന വേദി. ഒഴുകൂർ ക്രസന്റ് ഹയർസെക്കന്ററി സ്‌കൂൾ, മൊറയൂർ വി.എച്ച്.എം ഹയർസെക്കന്റി സ്‌കൂൾ, കൊട്ടൂക്കര പി.പി.എം ഹയർസെക്കന്ററി സ്‌കൂൾ എന്നിവയാണ് മറ്റ് വേദികൾ. ശാസ്ത്ര, സാമൂഹ്യ, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി വിഭാഗങ്ങളിലായി 5,000ത്തോളം പ്രതിഭകൾ പങ്കെടുക്കും. രണ്ടുദിവസം നീളുന്ന റീജ്യണൻ വൊക്കേഷണൽ എക്‌സ്‌പോയും ഇതോടൊപ്പം നടക്കും. ശാസ്ത്ര മേള കൊണ്ടോട്ടി ഗവൺമെന്റ് ഹയർസെക്കന്ററിയിലും സാമൂഹ്യശാസ്ത്രമേള ഒഴുകൂർ ക്രസന്റിലും പ്രവൃത്തി പരിചയമേള മൊറയൂർ വി.എച്ച്.എം ഹയർസെക്കന്ററിയിലും നടക്കും. പ്രവൃത്തി പരിചയമേള, ഗണിതശാസ്ത്രമേള, ഐടി മേള മത്സരങ്ങൾ കൊട്ടൂക്കര പി.പി.എം ഹയർസെക്കന്ററി സ്‌കൂളിലാണ്. കൊണ്ടോട്ടി വൊക്കേഷണൽ ഹയർസെക്കന്ററിയിലാണ് വൊക്കേഷണൽ എക്‌സ്‌പോ. ഇത്തവണ മേള തെർമ്മോക്കോൾ രഹിതമാക്കണമെന്ന് സർക്കാർ നിർദ്ദേശമേകിയിട്ടുണ്ട്. ഇതനുസരിച്ചാണ് ഉപജില്ലാ മത്സരങ്ങൾ പൂർത്തിയാക്കിയത്. പങ്കെടുക്കുന്ന ഇനത്തെ കുറിച്ചുള്ള ലഘുകുറിപ്പും മത്സരാർത്ഥി കരുതണം. ഇത് വിധികർത്താക്കൾക്ക് മുന്നിൽ പ്രദർശിപ്പിക്കണം. പല മത്സരങ്ങളിലും കുട്ടികൾക്ക് പുറമെ നിന്നുള്ള സഹായം ലഭിക്കുന്നെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണിത്.
ഇന്നത്തെ മത്സരങ്ങൾ
ശാസ്ത്ര മേള
ജി.വി.എച്ച്.എസ്.എസ് കൊണ്ടോട്ടി
രാവിലെ 9- സ്റ്റിൽ മോഡൽ ( എച്ച്.എസ്, എച്ച്.എസ്.എസ്)
റിസർച്ച് ടൈപ്പ് പ്രൊജക്ട് (എച്ച്.എസ്, എച്ച്.എസ്.എസ്)
ഇംപ്രൊവൈസ്ഡ് എക്‌സ്‌പെരിമെന്റ് (എച്ച്.എസ്, എച്ച്.എസ്.എസ്)
പഠനോപകരണങ്ങൾ -( യു.പി , എച്ച്.എസ്, എച്ച്.എസ്.എസ്)
മാഗസിൻ (ഹൈസ്‌കൂൾ)
ടീച്ചർ പ്രൊജക്ട് - ( യു.പി , എച്ച്.എസ്, എച്ച്.എസ്.എസ്)
സാമൂഹ്യശാസ്ത്ര മേള
ഒഴുകൂർ ക്രസന്റ്
രാവിലെ 9 - പ്രസംഗം ( എച്ച്.എസ്, എച്ച്.എസ്.എസ്)
പ്രാദേശിക ചരിത്ര രചന (എച്ച്.എസ്, എച്ച്.എസ്.എസ്)
അറ്റ്‌ലസ് നിർമ്മാണം(എച്ച്.എസ്, എച്ച്.എസ്.എസ്)
പഠനോപകരണം ( യു.പി , എച്ച്.എസ്, എച്ച്.എസ്.എസ്)
പ്രവൃത്തി പരിചയമേള
മൊറയൂർ വി.എച്ച്.എം
രാവിലെ 9 തത്സമയ മത്സരങ്ങൾ (എച്ച്.എസ്, എച്ച്.എസ്.എസ്)
കൊട്ടൂക്കര പി.പി.എം
രാവിലെ 9 തത്സമയ മത്സരങ്ങൾ ( എച്ച്.എസ്, എച്ച്.എസ്.എസ്)
രാവിലെ 9.30 - രചനയും അവതരണവും ( എച്ച്.എസ്, എച്ച്.എസ്.എസ്)
11- ഡിജിറ്റൽ പോയ്ന്റിംഗ് (എച്ച്.എസ്, എച്ച്.എസ്.എസ്)
1.30 ആനിമേഷൻ - ( എച്ച്.എസ്, എച്ച്.എസ്.എസ്)