പെരിന്തൽമണ്ണ: സി.ബി.എസ്.ഇ ജില്ലാ കാലോൽസവത്തിൽ 1,007 പോയിന്റകളുമായി നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ ഓവർഓൾ കിരീടം നേടി. 766 പോയിന്റുകളുമായി പുത്തനങ്ങാടി സെന്റ് ജോസഫ് സ്കൂൾ രണ്ടാം സ്ഥാനത്തും 760 പോയിന്റ്കളുമായി കോട്ടക്കൽ സേക്രഡ് ഹാർട് സ്കൂൾ മൂന്നാം സ്ഥാനത്തും 654 പോയിന്റ്കളുമായി കരിപ്പൂർ എയർപോർട്ട് സീനിയർ സെക്കൻഡറി സ്കൂൾ നാലാം സ്ഥാനത്തും 626 പോയിന്റ്കളുമായി തിരൂർ ബെഞ്ച് മാർക്ക് സ്കൂൾ അഞ്ചാം സ്ഥാനവും നേടി. സമാപന സമ്മേളനത്തിൽ സഹോദയ കോൺഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ ഉണ്ണികൃഷ്ണൻ വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു. സഹോദയ പ്രസിഡന്റ് എം അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ഗാനരചയിതാവ് കാനേഷ് പൂനൂർ കാറ്റഗറി സമ്മാനങ്ങൾ വിതരണം ചെയ്തു. സഹോദയ ഭാരവാഹികളായ ജോജി പോൾ, എം ജൗഹർ, ഫാദർ മാത്യു പതിപ്ലാക്കൽ, എംടി മൊയ്തുട്ടി, പി നിസാർഖാൻ, ഫാദർ ജോസ് കളത്തിപ്പറമ്പിൽ, ഡോ.എ എം ആന്റണി, ഊർമിള പദ്മനാഭൻ എസ് സ്മിത എന്നിവർ സംസാരിച്ചു