അങ്ങാടിപ്പുറം: പരിയാപുരം ചക്കുങ്കൽ ഔസേപ്പിന്റെ ഭാര്യ മേരി (മറിയക്കുട്ടി-82) നിര്യാതയായി. കാഞ്ഞിരപ്പുഴ മരോട്ടിത്തടത്തിൽ കുടുംബാംഗമാണ്. മക്കൾ: ലിസി പൂക്കോട്ടുംപാടം, ബാബു ജോസ്, വിൻസി കാളികാവ്, തോമസ്(ലാലി), ജോളി, മനോജ്. മരുമക്കൾ: രാജു പെരുമ്പ്രായിൽ, പി.ജി.ജാൻസി (അദ്ധ്യാപിക, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ, പരിയാപുരം), ബെന്നി പൂക്കോട്ടിൽ, ലിസി ഡൊമിനിക് (അദ്ധ്യാപിക, ഫാത്തിമ യു.പി സ്‌കൂൾ, പരിയാപുരം), ജിനി (നഴ്സ്, ഗ്രെയ്സ് ഹോസ്പിറ്റൽ, എടക്കര), ബിന്ദു പുതുക്കുളങ്ങര (പാലേമാട്). സംസ്‌കാരം ഇന്ന് രാവിലെ 11ന് പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ.