fvff
വാളയാ‍ർ കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് യുവമോർച്ച മലപ്പുറം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച്‌

മലപ്പുറം: വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാർ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് യുവമോർച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കളക്ടറേറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബി.രതീഷ് അദ്ധ്യക്ഷനായി. കെ.ടി.അനിൽകുമാർ, നമിദാസ് എന്നിവർ പ്രസംഗിച്ചു. ബി.ജെ.പി ജില്ലാ ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് കളക്ടറേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് റോഡിലിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് ബലംപ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചത് ചെറിയതോതിൽ സംഘർഷത്തിന് കാരണമായി. പിന്നീട് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.