കൊല്ലങ്കോട്: പൊള്ളാച്ചി - കൊല്ലങ്കോട് റോഡിൽ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള കംഫർട്ട് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചു. മാസങ്ങളായി അടഞ്ഞുകിടന്നിരുന്ന കംഫർട്ട് സ്റ്റേഷനെ കുറിച്ച് കേരള കൗമുദി വാർത്ത നൽകിയിരുന്നു, ഇതിനെ തുടർന്നാണ് നടപടി.

നിർമ്മാണപ്രവർത്തനം നടക്കുകയാണെന്ന പേരിലാണ് കഴിഞ്ഞ അഞ്ച് മാസമായി കംഫർട്ട് സ്റ്റേഷൻ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാതിരുന്നത്. ദിവസേവന കൊല്ലങ്കോട് നഗരത്തിലെത്തുന്നവർക്കും സ്ത്രീകൾ ഉൾപ്പെടെ ദീർഘ ദുര യാത്രക്കാർക്കും ഏക ആശ്രയമായിരുന്നു ഈ കംഫർട്ട് സ്റ്റേഷൻ. കംഫർട്ട് സ്റ്റേഷനും ബൈക്ക് പാർക്കിംങ്ങിനുമായി 12000 രൂപ ലേലത്തിനാണ് കരാർ നൽകിയിരിക്കുന്നത്. 7 മാസമാണ് കരാർ കാലാവധി. മൂന്ന് രൂപ ഓരോ വ്യക്തികളിൽ നിന്നും ഇടാക്കിയാണ് പ്രവർത്തനം നടത്തുന്നത്. പഞ്ചായത്ത് പറഞ്ഞ പ്രകാരം ശൗചാലയത്തിലെ മുഴുവൻ മുറികളും തുറന്നുനൽകിയില്ലെന്നാക്ഷേപവും നിലവിലുണ്ട്. വൈദ്യുതി വിതരണവും കുറ്റമറ്റരീതിയിലല്ല. പഞ്ചായത്ത് ഇടപെട്ട് ഉടൻ സെപ്ടിക് ടാങ്ക് ശുചീകരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.