ഷൊർണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തീവണ്ടിയിൽ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ജാമ്യമെടുത്ത് മുങ്ങിയയാളെ വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി. കോട്ടയം കാഞ്ഞിരപ്പിള്ളി പുതിയവീട്ടിൽ പ്രശാന്ത്(29)ആണ് അറസ്റ്റിലായത്. 2017ലാണ് പ്രശാന്ത് ജില്ലാ കോടതിയിൽ വിചാരണ നടക്കുന്നതിനിടെ മുങ്ങിയതെന്ന് റെയിൽവെ പൊലീസ് പറഞ്ഞു. 2014 നവംബർ രണ്ടിന് പുലർച്ചെ മംഗളുരു - കച്ചെഗുഡെ എക്‌സ്പ്രസ്സിൽ യാത്രചെയ്യുമ്പോൾ 13
വയസുള്ള പെൺകുട്ടിയെ കയറിപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് കേസ്.
സംഭവത്തിൽ അന്നുതന്നെ കുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് ഇയാളെ
അറസ്റ്റ് ചെയ്തിരുന്നു.
മൂന്ന് മാസം ജയിലിൽ കിടന്ന പ്രശാന്തിന് ജാമ്യം ലഭിച്ചിരുന്നു. തുടർന്ന്
വിചാരണ നടക്കുന്നതിനിടെ മുങ്ങുകയായിരുന്നു എന്ന് റെയിൽവെ പൊലീസ്
അറിയിച്ചു. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ തേനി അല്ലിനഗരം പൊലീസ് സ്റ്റേഷൻ
പരിധിയിൽ നിന്നും സി.ഐ കീർത്തി ബാബുവിന്റെ നേതൃത്വത്തിൽ എസ്.ഐ
കെ.വി.വനിൽകുമാറും സംഘവും ചേർന്നാണ് അറസ്റ്റ് ചെയ്തത്. കെട്ടിട നിർമ്മാണ
തൊഴിലാളിയായ പ്രശാന്തിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.