മണ്ണാർക്കാട്: രാജ്യത്ത് വർദ്ധിച്ചു വരുന്ന ആൾക്കൂട്ടകൊലപാതകങ്ങളിൽ ആശങ്ക അറിയിക്കാനും സർക്കാറിന്റെ ശ്രദ്ധ തിരിക്കുന്നതിനും വേണ്ടി പ്രധാനമന്ത്രിക്ക് കത്ത് അയച്ചതിന് അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള 49 സാംസ്‌കാരിക പ്രമുഖരുടെ പേരിൽ രാജ്യദ്രോഹ കുറ്റം ചുമത്തിക്കേസെടുത്ത നടപടിക്കെതിരെയും ആൾക്കൂട്ടകൊല നിയന്ത്രിക്കാൻ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ടും പ്രധാനമന്ത്രിക്ക് കത്തുകളയച്ചു യൂത്ത് ലീഗ് പ്രതിഷേധിച്ചു.
സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് അരലക്ഷം കത്തയക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മണ്ണാർക്കാട് കല്ലടികോളേജ് പോസ്റ്റ് ഓഫീസ് തപാൽ പെട്ടിയിൽ കത്ത് പോസ്റ്റുചെയ്ത് സാംസ്‌കാരിക പ്രവർത്തകൻ കെ.പി.എസ് പയ്യനടം നിർവഹിച്ചു.
മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് അർസൽ എരേരത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ കോൽകളത്തിൽ ആമുഖ പ്രസംഗം നടത്തി. കുമരംപുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഹുസൈൻ കോളശ്ശേരി,റഷീദ് മുത്തനിൽ, മുജീബ് മല്ലിയിൽ, കെ.ടി.അബ്ദുല്ല, നൗഷാദ് വെള്ളപ്പാടം, ഷമീർ പഴേരി, സി.കെ.സദഖത്തുല്ല, എ.പി.മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു.