വടക്കഞ്ചേരി: പിന്നാക്ക വികസന വകുപ്പ് പുറത്തിറക്കിയ ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് വിതരണത്തിൽ നിന്നും അൺഎയ്ഡഡ് സ്കൂളുകളിലെ പിന്നാക്ക വിഭാഗത്തിൽപ്പെടുന്ന ഈഴവ, വിശ്വകർമ്മ, നാടാർ സമുദായത്തിലെ വിദ്യാർത്ഥികളെ ഒഴിവാക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം വടക്കഞ്ചേരി യൂണിയൻ ജനറൽ ബോഡി ആവശ്യപ്പെട്ടു. വിഷയത്തിൽ വരും ദിവസങ്ങളിൽ എസ്.എൻ.ഡി.പി യോഗം നിർദ്ദേശിക്കുന്ന പ്രതിഷേധ പരിപാടികൾക്ക് യൂണിയൻ തലത്തിൽ രൂപം നൽകുവാനും തീരുമാനിച്ചു.

യൂണിയൻ പ്രസിഡന്റ്‌ കെ.എസ്.ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ.എസ്.ശ്രീജേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ്‌ എം.ആർ.കൃഷ്ണൻകുട്ടി, ബോർഡ്‌ അംഗം ആർ.ജയകൃഷ്ണൻ, കൗൺസിലർ പ്രദീപ്‌ കുമാർ, വനിതാസംഘം പ്രസിഡന്റ്‌ സ്മിത മോഹൻ, സെക്രട്ടറി ലതിക കലാധരൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ്‌ പി.എസ്.സുമിത്, സെക്രട്ടറി ടി.സി.പ്രകാശ് എന്നിവർ സംസാരിച്ചു.