നെമ്മാറ: കൃഷിഭവന്റെ നേതൃത്വത്തിൽ ആത്മ 2019-20 പദ്ധതിയുടെ ഭാഗമായി 'മനുരത്‌ന' കൃഷിയിറക്കിയ വാസുവിന്റ് പാടത്ത് നൂറുമേനി വിളവ്. കൊയ്ത്തുത്സവം പഞ്ചായത്തു പ്രസിഡന്റ് കെ.പ്രേമൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വികസന കാര്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.പ്രകാശൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ വരുൺ വി.പദ്ധതി വിശദീകരിച്ചു.
മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രമാണ് അത്യുത്പാദന ശേഷിയുള്ള നെല്ലിനമായ 'മനുരത്‌ന' വികസിപ്പിച്ചത്. നെമ്മാറ വിള ആരോഗ്യ കേന്ദ്രത്തിന്റെ മേൽനോട്ടത്തിൽ പുതിയ നെൽവിത്തു ശാസ്ത്രീയമായി പരീക്ഷിക്കുകയാണ് കൂട്ടാക്കടവ് പാടശേഖരത്തിലെ വാസു എന്ന കർഷകൻ. 82 -100 ദിവസം കൊണ്ട് കൊയ്‌തെടുക്കാം എന്നുള്ളതാണ് വിത്തിന്റെ സവിശേഷത. കോൾ മേഖലയിൽ നടത്തിയ പരീക്ഷണത്തിൽ ഹെക്ടറിന് 7 ടൺ വിളവ് ലഭിച്ചിട്ടുണ്ട്. എച്ച്.എസ് 16 എന്ന പേരിൽ കർഷകരുടെ പാടങ്ങളിൽ പരീക്ഷിച്ച വിത്താണ് പിന്നീട് മനുരത്‌ന എന്ന പേരിൽ പുറത്തിറക്കിയത്. കേരളത്തിൽ വിരിപ്പ്, മുണ്ടകൻ, പുഞ്ച എന്നീ മൂന്ന് കാലങ്ങൾക്കും മനുരത്‌ന അനയോജ്യമാണ്.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.ജി.അജിത്ത്കുമാർ, കർഷകനായ വാസു, വാർഡ് മെമ്പർമാരായ രമേശൻ, ജയന്തി മോഹനൻ, കൃഷി അസിസ്റ്റന്റ് സുനിത, അജ്മൽ എന്നിവർ പങ്കെടുത്തു.
നെൽച്ചെടികൾക്ക് ഒരു മീറ്ററോളം ഉയരം വരും
കതിരിന് 25 സെന്റിമീറ്ററോളം നീളം.
ഒരു കതിരിൽ 113120 മണികൾ കാണും
10 കിലോ നെല്ല് കുത്തിയാൽ ഏഴര കിലോ അരി ലഭിക്കും