കൊല്ലങ്കോട്: പഴനിയിൽ നിന്നും തൃശൂരിലേക്ക് കാറിൽ കടത്തുകയായിരുന്ന പത്തുകിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. തൃശ്ശൂർ സ്വദേശികളായ ഒല്ലൂക്കര, മണ്ണുത്തി, ചെറുവത്തൂർ വീട്ടിൽ അഖിൽ ബാബു (23) ഒല്ലൂക്കര, മണ്ണുത്തി, മാളനി വീട്ടിൽ ഭരത് രാജ് (23) എന്നി വരാണ് അറസ്റ്റിലായത്.
ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ ഗോവിന്ദാപുരം കൊല്ലങ്കോട് റോഡിൽ ഡോൾഫിൻ ഓഡിറ്റോറിയത്തിന് സമീപം കൊല്ലങ്കോട് എക്സൈസ് റെയിഞ്ച് അധികൃതർ നടത്തിയ വാഹന പരിശോധനയിലാണ് മാരുതി റിട്‌സ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. കാറും കസ്റ്റഡിയിലെടുത്തു.
എക്‌സൈസ് ഇൻസ്‌പെക്ടർ എസ്.ബാലഗോപാലൻ, അസി. എക്‌സൈസ് ഇൻസ്‌പെക്ടർ പി.സുരേഷ്, പ്രിവന്റീവ് ഓഫീസർ എൻ.ഗോപകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.ഗിരീഷ്, കെ.അബ്ദുൽകലാം, എസ്.രാജീവ്, കെ.ബിജുലാൽ, ഷെയ്ക്ക് ദാവൂദ്.ജി, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.സി.സംഗീത, പി.വൈ.സീനത്ത്, എം.സന്ധ്യ, എക്‌സൈസ് ഡ്രൈവർ ഷെയ്ക്ക് മുജീഹ് റഹ്മാൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ചിറ്റൂർ ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.