പാലക്കാട്: സി.ഐ.ടി.യു പതിനാലാം ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സമാപിച്ചു. ഇന്നുവൈകീട്ട് പ്രകടനവും പൊതുസമ്മേളനവും നടക്കും. വൈകീട്ട് മൂന്നിന് വിക്ടോറിയ കോളേജ് പരിസരത്ത് നിന്നാണ് പ്രകടനം തുടങ്ങുക. തുടർന്ന് കോട്ടമൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളന വേദിയിൽ ജില്ലയിലെ രക്തസാക്ഷികളായ സി.ഐ.ടി.യു പ്രവർത്തകരുടെ കുടുംബാംഗങ്ങളെ ആദരിക്കും.
പൊതുസമ്മേളനത്തോടനുബന്ധിച്ചുള്ള വാഹന ക്രമീകരണം ഇപ്രകാരമാണ്: ആലത്തൂർ, നെന്മാറ, വടക്കഞ്ചേരി കുഴൽമന്ദം ഡിവിഷനുകളിൽ നിന്നും വരുന്ന വാഹനങ്ങൾ കൽമണ്ഡപം ബൈപാസ് വഴി വന്ന് വിക്ടോറിയ കോളജ് പരിസരത്ത് ആളെ ഇറക്കി സിവിൽ ലൈൻ പരിസരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യണം. പുതുശ്ശേരി, ചിറ്റൂർ ഡിവിഷനുകളിൽ നിന്നും വരുന്ന വാഹനങ്ങൾ കൽമണ്ഡപം ബൈപ്പാസ് വഴി വന്ന് വിക്ടോറിയ കോളജ് പരിസരത്ത് ആളെ ഇറക്കി കുന്നത്തൂർമേട്, ചിറ്റൂർ റോഡ് പരിസരത്ത് പാർക്ക് ചെയ്യണം.
മണ്ണാർക്കാട്, ശ്രീകൃഷ്ണപുരം, ചെർപ്പുളശ്ശേരി, അട്ടപ്പാടി, മലമ്പുഴ ഡിവിഷനുകളിൽ നിന്നും വരുന്ന വാഹനങ്ങൾ ഒലവക്കോട് പുതിയപാലം കൽപ്പാത്തി വഴിവന്ന് വിക്ടോറിയ കോളജ് പരിസരത്ത് ആളെ ഇറക്കി സ്‌റ്റേഡിയം പരിസരത്ത് പാർക്ക് ചെയ്യണം. തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം ഡിവിഷനുകളിൽ നിന്നും വരുന്ന വാഹനങ്ങൾ മേപ്പറമ്പ് കാവിൽപ്പാട് വഴിവന്ന് വിക്ടോറിയ കോളജ് പരിസരത്ത് ആളെ ഇറക്കി മഞ്ഞക്കുളം ലോറി സ്റ്റാൻഡ് പരിസരത്ത് പാർക്ക് ചെയ്യണം. പൊതുസമ്മേളനം കഴിഞ്ഞ ശേഷം എല്ലാ വാഹനങ്ങളും കോട്ടമൈതാനത്ത് വന്ന് ആളുകളെ കയറ്റി തിരിച്ചുപോകണം.