ചിറ്റൂർ: സാങ്കേതിക വിദ്യയുടെ വളർച്ച സൃഷ്ടിക്കുന്ന തൊഴിലവസരങ്ങൾ പ്രയോജനപ്പെടുത്താൻ സ്‌കിൽ ഡെവലെപ്പ്‌മെന്റ് വിദ്യാഭ്യാസ പദ്ധതി അനിവാര്യമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. വണ്ടിത്താവളം കെ.കെ.എം.എച്ച്.എസിൽ പുതിയ കൊമേഴ്‌സ് ലാബ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സാങ്കേതിക മേഖലയിൽ നിർമ്മിത ബുദ്ധി, റോബോട്ടിക്‌സ്, ഡിജിറ്റൽ ലേണിംഗ്, ത്രീഡി പ്രിന്റിംഗ് തുടങ്ങിയ സാധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയുംവിധം പാഠ്യപദ്ധതിയിൽ മാറ്റമുണ്ടാകണം. പഠനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളിൽ അന്വേഷണ ത്വര വളർത്താൻ കഴിയണമെന്നും ജനാധിപത്യത്തിന്റെ ഗുണഫലങ്ങൾ എല്ലാവർക്കും ലഭിക്കാൻ അനുയോജ്യമായ ചർച്ചകളും ചിന്തകളും ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു.

പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.ജയശ്രീ അധ്യക്ഷയായി. പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് ജി.മാരിമുത്തു, സജിത, പി.എസ്.ശിവദാസ്, ജി.ജയന്തി, ധനലക്ഷ്മി, പി.ടി.എ.പ്രസിഡന്റ് എ.ഹരിദാസ്, പ്രധാന അധ്യാപകൻ എ.ശശികുമാർ, പ്രിൻസിപ്പൽ പി.ടി.ശ്രീകുമാർ, ജി.വിൻസെന്റ്, സി.എച്ച്.അരുൺകുമാർ എന്നിവർ സംസാരിച്ചു.

വണ്ടിത്താവളം കെ.കെ.എം.എച്ച്.എസിലെ കൊമേഴ്‌സ് ലാബ് ഉദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കുന്നു