മംഗലംഡാം: പാലക്കാട് ഫോർട്ട് വാക്കേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ജലസംഭരണികളിലേക്കൊരു യാത്ര എന്ന പരിപാടിയുടെ ഭാഗമായി നടത്തിയ ബൈക്ക് റാലിക്ക് മംഗലംഡാമിൽ സ്വീകരണം നൽകി. ജലസംഭരണികൾ മലിനമാക്കാതെയും നശിക്കാതെയും കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യം.

ക്ലബ് പ്രസിഡന്റും ജാഥാ ക്യാപ്റ്റനുമായ റിട്ട. ഡിവൈ.എസ്.പി മുഹമ്മദ് കാസിമിന്റെ നേതൃത്വത്തിൽ പാലക്കാട് കോട്ടയിൽ നിന്ന് ആരംഭിച്ച റാലി രാവിലെ ഏഴിന് അസി. കമ്മിഷണർ കുര്യാച്ചൻ ഫ്‌ളാഗ് ഒഫ് ചെയ്തു. യൂണിഫോമണിഞ്ഞ ക്ലബ് അംഗങ്ങൾ 50 ബൈക്കുകളിലായി റാലിയിൽ പങ്കെടുത്തു. മലമ്പുഴ, മംഗലംഡാം, പോത്തുണ്ടി, ചുള്ളിയാർ, വാളയാർ തുടങ്ങിയ ജലാശയങ്ങളിലാണ് സന്ദർശനം നടത്തുന്നത്. മംഗലം ഡാമിൽ നൽകിയ സ്വീകരണത്തിൽ ഭവദാസ്, ഷാജി വർക്കി, സുന്ദരൻ, ബെന്നി സ്‌കറിയ, അഡ്വ.രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.