കൊല്ലങ്കോട്: പറമ്പിക്കുളം സുങ്കം കോളനിയിൽ ആദിവാസി യുവാവ് എലിപ്പനി ബാധിച്ചു മരിച്ചു. മഹേന്ദ്രൻ(48) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണ് മരിച്ചത്. പുല്ലുവെട്ടുന്ന പണിയിൽ ഏർപ്പെട്ട മഹേന്ദ്രനു പനി ബാധിച്ചതിനെ തുടർന്നു അബ്രാംപാളയം ആശുപത്രിയിൽ ചികിൽസ തേടി. 2 ദിവസമായിട്ടും അസുഖം മാറാത്തതിനെ തുടർന്നാണു മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. മഹേന്ദ്രനൊപ്പം പുല്ലുവെട്ടുന്ന പണിയിൽ ഏർപ്പെട്ട 17 പേരും നിരീക്ഷണത്തിലാണ്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പറമ്പിക്കുളം മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ പ്രതിരോധ മരുന്നുനൽകി. എന്നാൽ, ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി.