dam
മംഗലം ഡാം

വടക്കഞ്ചേരി: കാലവർഷത്തിന്റെ പ്രതീതിയുയർത്തി പുഴകളിൽ വീണ്ടും വെള്ളം ഉയരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഇടിയോടു കൂടിയുള്ള മഴയാണ് പെയ്യുന്നത്. ഇന്നലെ രാവിലെ മുതൽ തന്നെ മഴയും മൂടി കെട്ടിയ അന്തരീക്ഷമാണ്.

ജലനിരപ്പു ഉയർന്നതിനെ തുടർന്ന് മംഗലംഡാമിന്റെ രണ്ട് ഷട്ടറുകൾ ഇന്നലെ കൂടുതൽ ഉയർത്തി. ഇതോടെ മംഗലം പുഴയിലും ജലനിരപ്പ് ഉയർന്നു. വള്ളിയോട് കരിപ്പാലി പുഴയും നിറഞ്ഞു ഒഴുകുന്ന അവസ്ഥയിലാണ്. ഓഗസ്റ്റ് എട്ടിന് മംഗലംഡാമിന്റെ ഷട്ടറുകൾ തുറന്നതിനു ശേഷം പിന്നെ ഷട്ടറുകൾ പൂർണമായും അടച്ചിട്ടില്ല. ഓരോ ഷട്ടറുകൾ താഴ്ത്തിയും ഉയർത്തിയുമാണ് ജലനിരപ്പ് ക്രമീകരിക്കുന്നത്. കൊയ്ത്ത് നടക്കുന്നതിനാൽ കനാലുകൾ വഴി വെള്ളം വിടാനും കഴിയില്ല. കനാലുകൾ വൃത്തിയാക്കുന്ന ജോലികളും ആരംഭിച്ചിട്ടില്ല. മഴയിൽ നെല്ലെല്ലാം മുളച്ച് നശിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ.