ചിറ്റൂർ: ചിറ്റൂരിൽ ആരംഭിച്ച ജില്ലാ ശാസ്ത്ര മേള മന്ത്രി കെ.കൃഷ്ണൻ കുട്ടി ഉദ്ഘാടനം ചെയ്തു. മതത്തിന്റെയും ജാതിയുടെയും പേരിൽ ചോദ്യം ചോദിക്കാനുള്ള മനസ് കുട്ടികളിൽ ഇല്ലാതെയാവുന്നു എന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്ര ബോധമുള്ള യുവ തലമുറയെ വാർത്തെടുക്കാനാണ് അദ്ധ്യാപകർ ശ്രദ്ധിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരസഭാദ്ധ്യക്ഷൻ കെ.മധു അദ്ധ്യക്ഷനായി. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയായി. വിദ്യാഭ്യാസ ഉപഡയറക്ടർ പി.കൃഷ്ണൻ, നഗരസഭ കൗൺസിലർ എം.ശിവകുമാർ, എ.ഇ.ഒ ആർ.ജയശ്രീ, റെജീന, പി.മുരളി എന്നിവർ സംസാരിച്ചു. ഗവ. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലും വിജയമാത കോൺവെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലുമായാണ് മേള നടക്കുന്നത്. ജില്ലയുടെ വിവിധ സ്‌കൂളുകളിൽ നിന്നായി 3200 വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. മേള ഇന്ന് സമാപിക്കും.