പാലക്കാട് : വാളയാർ അട്ടപ്പള്ളത്ത് എട്ടും പതിനൊന്നും വയസുള്ള പെൺകുട്ടികൾ ലൈംഗിക പീഡനത്തെ തുടർന്ന് തൂങ്ങിമരിച്ച കേസിലെ പ്രതികളെ വെറുതെവിട്ട പോക്‌സോ കോടതി വിധിക്കെതിരെ അപ്പീൽ പോകുന്നതിനുള്ള സാദ്ധ്യത സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. വിധിപ്പകർപ്പ് ലഭിച്ചാലുടൻ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും. അന്വേഷണത്തിൽ പൊലീസിന് വീഴ്ചയുണ്ടായെങ്കിൽ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.