കടമ്പഴിപ്പുറം: ചെർപ്പുളശേരി ഉപജില്ലാ കായികമേള ഇന്നും നാളെയുമായി ജി.യു.പി.എസ് മൈതാനിയിൽ നടക്കും. 2000 വിദ്യാർത്ഥികൾ പങ്കെടുക്കും. ഇന്നുരാവിലെ ഒമ്പതിന് ബ്ലോക്ക് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം നാളെ പഞ്ചായത്ത് പ്രസിഡന്റ് കെ.അംബുജാക്ഷി ഉദ്ഘാടനം ചെയ്യും. സമ്മാന വിതരണവും നടക്കും.