പാലക്കാട്: വാറ്റ് നിയമത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥ നടപടിയിൽ പ്രതിഷേധിച്ച് വിവിധ വ്യാപാരി സംഘടനകൾ നടത്തിയ കടയടപ്പ് സമരം ജില്ലയിൽ പൂർണ്ണം. മെഡിക്കൽ ഷോപ്പുകളും ചെറിയ ചായക്കടകളും തുറന്ന് പ്രവർത്തിച്ചത് ഒഴിച്ചാൽ ഭൂരിഭാഗവും കടകളും അടഞ്ഞുകിടന്നു.
പൊലീസ് അനുമതിയില്ലാത്തതിനാൽ കളക്ടറേറ്റ് മാർച്ചും ധർണയും വ്യാപാര സംഘടനകൾ നടത്തിയില്ല. കടകൾ അടച്ചിട്ടതിനാൽ വൈകിട്ട് ആറുവരെ നിരത്തുകളിലും നഗരപ്രദേശങ്ങളിലും ബസുകളിലും തിരക്ക് കുറവായിരുന്നു. പണിമുടക്ക് വിജയകരമായിരുന്നുവെന്ന് വ്യാപാരി സംഘടനകൾ അവകാശപ്പെട്ടു.