puthuval
പടം മാറിപ്പോയി

ഇളമണ്ണൂർ : സംസ്ഥാനപാത ​ അഞ്ച് കെ.പി റോഡിൽ ഇളമണ്ണൂർ കെ.പി.പി.എം.യു.പി സ്​കൂളിന്റെ മുൻവശം മുതൽ കല്ലുംകടവ് വരെ ആറ് കി.മീ ദൂരമുള്ള യാത്ര ദുരിതമാകുന്നു. ഇളമണ്ണൂർ ഹൈസ്​കൂൾ കവല, 23-ാംമൈൽ, തോട്ടപ്പാലം, ചാങ്കൂർ, മാരൂർ, പുതുവൽ, ശാലേംപുരം എന്നിവിടങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. അടൂർ മുതൽ മരുതിമൂട് വരെ ദേശീയ നിലവാരത്തിൽ നവീകരിച്ചെങ്കിലും ഇടയ്ക്കിടെ പൊട്ടുന്ന കുടിവെള്ള പൈപ്പുകളാണ് പ്രശ്നമാകുന്നത്. ഒട്ടനവധി സ്ഥലങ്ങളിൽ പൈപ്പ് പൊട്ടി റോഡ് തകർന്നിട്ടുണ്ട്. അടൂർ മുതൽ പട്ടാഴിമുക്ക് വരെ റോഡ് തകർന്നയിടങ്ങളിൽ പഞ്ചർ' ഒട്ടിച്ച് തകർച്ച പരിഹരിച്ചിരിക്കുകയാണ്. പട്ടാഴിമുക്ക് മുതൽ അടൂർ സെൻട്രൽ കവല വരെ ജലഅതോറിറ്റി പഴയ ആസ്ബസ്റ്റോസ് പൈപ്പുകൾ മാറ്റി ഡ്ര്രകയിൽ അയൺ (ഡി.ഐ.) പൈപ്പുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇവയെ ബന്ധിപ്പിച്ച് ഉപ പാതകളിലേക്കും ഗാർഹിക ഉപഭോക്താക്കൾക്കും കുടിവെള്ളം എത്തിക്കുന്നതിന് സ്ഥാപിച്ച പി.വി.സി പൈപ്പുകളാണ് പൊട്ടുന്നത്. അടൂർ മുതൽ മരുതിമൂട് വരെ റോഡ് പണിക്ക് ഒമ്പത് കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. പൈപ്പുകൾ മാറ്റിയിടുന്നതിന് റെസ്റ്റോറേഷൻ ചാർജായി ജലസേചന വകുപ്പ് 5.74 കോടി രൂപ അനുവദിച്ചതിനെ തുടർന്ന് ടാറിംഗ് പത്ത് കി.മീറ്ററാക്കി നീട്ടുകയായിരുന്നു.

ഗുരുതര വീഴ്ച

നിർമ്മാണം പൂർത്തിയായി ആറ് മാസം തികയും മുമ്പ് ഏറെ തകർച്ച നേരിട്ട കെ.പി റോഡിലെ അടൂർ സെൻട്രൽ ജംഗ്ഷൻ മുതൽ മരുതിമൂട് വരെയുള്ള പതിനൊന്നര കിലോമീറ്റർ ഭാഗം പരിശോധിച്ചപ്പോൾ ഗുരുതരമായ വീഴ്ചയാണ് കണ്ടെത്തിയത്. പതിനഞ്ചോളം ഭാഗത്ത് റോഡ് ഇടിഞ്ഞ് താഴ്ന്ന് അപകടക്കെണിയായിട്ടുണ്ട്. വാട്ടർ അതോറിറ്റിയും പി.ഡബ്ല്യൂ.ഡിയും പരസ്പരം പഴി ചാരുമ്പോൾ നഷ്ടം ജനത്തിന് മാത്രമാണ്.

നിർമ്മാണം പൂർത്തിയാക്കിയിട്ട് 6 മാസം