മലയാലപ്പുഴ: യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയത്തിനായി യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴയിൽ തിരഞ്ഞെടുപ്പ് സംഗമം നടത്തി. മലണ്ഡലം പ്രസിഡന്റ് പ്രജീഷ് മലയാലപ്പുഴ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, ഡി.സി.സി ഭാരവാഹികളായ വെട്ടൂർജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു, റോജി പോൾ ഡാനിയേൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.അനിൽ, യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം സെക്രട്ടറിമാരായ അജിത് അയിരൂർ, പി.അനിലാദേവി, മുൻ മണ്ഡലം പ്രസിഡന്റ് ശരത്കൃഷ്ണൻ, മണ്ഡലം വൈസ് പ്രസിഡന്റ് ജയ്സൺ പീടികയിൽ എന്നിവർ പ്രസംഗിച്ചു. പ്രചരണ പരിപാടികൾ സംഘടിപ്പിക്കുവാനും സ്ക്വാഡുകൾ രൂപീകരിച്ച് ഭവന സന്ദർശനം നടത്തുന്നതിനും തീരുമാനിച്ചു.