കോഴഞ്ചേരി: വണ്ടിപ്പേട്ടയിലെയും പരിസര പ്രദേശങ്ങളിലെയും മാലിന്യം നീക്കം ചെയ്യുക, മാലിന്യ പ്ലാന്റ് പുനർനിർമ്മാണം പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോഴഞ്ചേരി പൗരാവലിയുടെ നേതൃത്വത്തിൽ പഞ്ചായത്തോഫീസ് പടിക്കൽ നടത്തിയ ധർണ ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം അഡ്വ.ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. പൗരാവലി പ്രസിഡന്റ് ജോജി കാവുംപടിക്കൽ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജെയിംസ് കോഴഞ്ചേരി, സെക്രട്ടറി ഷാജി കുഴിവേലി, പൗരസമിതി പ്രസിഡന്റ് സോമരാജൻ, മേലുകര സർവീസ് സൊസൈറ്റി പ്രസിഡന്റ് പ്രമോദ് കുമാർ,സുധർമ്മ മോഹൻ,സുരേഷ്, ശുഭ,സജു കുളത്തിൽ, ജാൻസി എന്നിവർ പ്രസംഗിച്ചു. മാലിന്യം കഴിഞ്ഞ ദിവസം രാത്രിയിൽ നീക്കം ചെയ്തതിനാലും പ്ലാൻഡ് പുനർനിർമ്മാണം എത്രയും പെട്ടന്ന് പൂർത്തീകരിക്കുമെന്നും മാലിന്യം സ്വകാര്യ ഏജൻസിയെകൊണ്ട് സംഭരിച്ച് സംസ്കരിക്കുമെന്നും പഞ്ചായത്ത് അധികൃതർ ഉറപ്പ് നല്കിയതിനാൽ സമരം അവസാനിപ്പിച്ചു.